ആയുർവേദ ദിനാചരണവും മെഡിക്കൽ ക്യാമ്പും നടത്തി

കൊട്ടാരക്കര:മാതൃഭൂമിയും നെല്ലിക്കുന്നം അരീക്കൽ ആയുർവേദ ആശുപത്രി, ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 എ, എ.എം.എ.ഐകൊല്ലം ജില്ലാകമ്മിറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ആയുർവേദ ദിനാചരണവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മുൻ കേന്ദ്ര മന്ത്രിയും മാവേലിക്കര എം. പി.യുമായ കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു. 
        അരീക്കൽ ആയുർവേദ ആശുപത്രിയിൽ നടത്തിയ ചടങ്ങിൽ പി.എം.ജെ.എ.എഫ് ലയൺ അനിൽ കുമാർ വി. വെരിക്കോസ് വെയ്ൻ സെമിനാർ ഉദ്ഘാടനം ചെയ്തു.ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബ്രിജേഷ് എബ്രഹാം അധ്യക്ഷത വഹിച്ചു. നവീകരിച്ച ത്വക്ക് രോഗ വിഭാഗത്തിൻ്റെ ഉദ്ഘാടനം  പി.എം.ജെ.എഫ് ലയൺ അഡ്വ. ആർ. വി. ബിജുവും റുമാറ്റോളജി വിഭാഗത്തിൻ്റെ ഉദ്ഘാടനം പി.എം.ജെ.എഫ് ലയൺ ബിജുകുമാർ ടി. യും നിർവഹിച്ചു.

അരീക്കൽ ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. എ. ആർ. സ്മിത്ത്കുമാർ , വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ആർ. സുനിൽകുമാർ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ , ശശികല കലാധരൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോളി രാജൻ , ബിന്ദു സന്തോഷ് , എം. ഉഷ, എ. നവാസ്, അതുൽ രാജ്, അഭിരാമി സുരേഷ് , ummannoor കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അൽ- അമീൻ , ummannoor ഏരിയ ബിജെപി പ്രസിഡൻറ് ആർ. ശശിധരൻ ആചാരി , ലയൺ ഡിസ്ട്രിക്റ്റ് ട്രഷറർ മധുസൂദനൻ നായർ, ലയൺ ഡിസ്ട്രിക്റ്റ് അംഗം എൽ. ആർ. ജയരാജ്, എ.എം.എ.ഐ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഡോ. വി. മോഹനൻ പോറ്റി, ഡോ. ജയപാൽ , ലയൺ ഫ്രാൻസിസ് തങ്കമ്മ തുടങ്ങിയവർ പ്രസംഗിച്ചു. 
ഡോ. എ. ആർ. സ്മിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിന് ഡോ. അനിഷ്മ പി.എസ്.ഡോ. അശ്വതി മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
വെരിക്കോസ് വെയിൻ, കഴുത്ത് വേദന , നടുവേദന, മുട്ടുവേദന, അലർജി, എക്സിമാ എന്നിവയ്ക്കുള്ള ചികിൽസകൾ ക്യാമ്പിൽ സൗജന്യമായി നൽകി.

Leave a Reply

Your email address will not be published. Required fields are marked *