കോയമ്പത്തൂർ: തമിഴ്നാട്ടിലെ സുലൂരിലെ കണ്ണംപാളയത്തിന് സമീപം പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. മുഖ്യപ്രതി നാഗപട്ടണം സ്വദേശിയായ കാർത്തിക്(33) ഉം ഇയാളെ സഹായിച്ച മോഹൻ രാജുമാണ് പൊലീസ് പിടിയിലായിരിക്കുന്നത്.വ്യാഴാഴ്ച വൈകീട്ട് കാണാതായ പെൺകുട്ടിയെ വെള്ളിയാഴ്ച കണ്ണംപാളയത്തിനടുത്തുള്ള ഒരു തടാകക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സുലൂരിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
