ചെന്നൈ: സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ നിയമവിദ്യാർഥിനിക്കെതിരേ സദാചാരവാദികളുടെ ആക്രമണം. തമിഴ്നാട് കോയമ്പത്തൂരിലാണു സംഭവം. ജനനിക്കുനേരേയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്. പൊതു ഇടത്തിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന ആക്രോശവും പെൺകുട്ടിയോടു കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതുമെല്ലാം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ജനനിക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ഇരുവരും ഫോട്ടോ എടുക്കുന്ന സമയത്താണ് ഒരുകൂട്ടം ആളുകൾ ഇവർക്കെതിരേ പാഞ്ഞടുത്തത്. മാന്യമല്ലാത്ത വസ്ത്രം ധരിച്ചതിന് മാര്‍ക്കറ്റില്‍നിന്നു പുറത്തുപോകാൻ കച്ചവടക്കാർ ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും വ്യാപാരികളിലൊരാള്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ജനനി കോയമ്പത്തൂർ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. എന്നാൽ, പെൺകുട്ടി പൂ മാർക്കറ്റിൽ എത്തി റീല്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും ഇത് തങ്ങളുടെ ജോലിക്കു തടസം നിന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാപാരികളും പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Related Posts
ജില്ലാതല യോഗാദിനാചരണം ഉദ്ഘാടനം ചെയ്തുയോഗ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹം- സ്പീക്കർ
കോട്ടയം: യോഗ ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തിയ യോഗാദിനാചരണം…
വിദ്യാർത്ഥികൾക്കായി ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
പെരിയ : കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും കേരള കേന്ദ്ര സർവകലാശാലയിലെ ഇ.ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽസ്…
ബലാത്സംഗത്തിനിരയായ 11കാരി പ്രസവിച്ചു
ലഖ്നൗ: യുപിയിലെ ബറൈലിയിൽ ബലാത്സംഗത്തിനിരയായ 11കാരി പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് ഉടനെ തന്നെ മരിച്ചിരുന്നു. സംഭവത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 31കാരനെ പൊലീസ് അറസ്റ്റു…
