ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്നലെ വൈകുന്നേരം നാലിനുശേഷം അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിനു കാരണമായത്. അക്രമസംഭവങ്ങളുടെ പഴയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇന്നലെ വൈകുന്നേരം മുതൽ അനിഷ്ഠസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയത്. അതേസമയം, പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ നാല് പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ 80 പേർക്കു സംഭവത്തിൽ പരിക്കേറ്റു.
Related Posts
ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കർ പിടിയിലായി
പത്തനംതിട്ട: പത്തനംതിട്ടയിൽ ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കർ പിടിയിൽ. തന്നെ സമീപിക്കുന്നവർക്ക് ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ഇയാൾ ചോർത്തി…
ലോക ഭക്ഷ്യ സുരക്ഷാ ദിനം: ക്വിസ് മത്സരത്തിൽ സെന്റ് ജോർജ്സ് കോളജ് അരുവിത്തുറ ചാമ്പ്യന്മാർ
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അരുവിത്തുറ സെന്റ് ജോർജ്സ് കോളജ് ചാമ്പ്യന്മാരായി. ആറ് കോളജുകളിൽ നിന്നായി ഇരുപതോളം ടീമുകൾ…
എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയില്‍ എന്ന് ഹൈക്കോടതി
വിശ്വാസ്യതയില്ലാത്ത പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതെന്തിനെന്ന് ഹൈക്കോടതി. എസ് ഐ ടിയുടെ അന്വേഷണ പുരോഗതി ഹൈക്കോടതി അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ചോദിച്ചത്. ദേവസ്വം ബോർഡ് മിനുട്സില്‍ വീഴ്ചയുണ്ടായെന്നും…
