കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. രാത്രിയായാൽ സ്റ്റാൻഡിലെത്തുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവാകുന്നു. പോക്കറ്റിടിയും വർധിച്ചിരിക്കുന്നു. സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തിയാൽ കോട്ടയം വെസ്റ്റ് പോലീസ് സറ്റേഷനിലെത്തി പരാതി സമർപ്പിക്കാനാണ് നിർദേശം.സ്റ്റാന്‍ഡിനുള്ളിലെ ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുന്നവരുടെ ബാഗുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നതായി സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘവും സജീവമാണ്. കഴിഞ്ഞ ദിവസം ഇരിപ്പിടത്തില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ ബാഗ് മോഷണം നടത്താന്‍ ശ്രമിച്ചയാളെ മറ്റൊരു യാത്രക്കാരന് കാണുകയും തുടര്‍ന്നു ബഹളമുണ്ടാക്കി മറ്റുള്ള യാത്രക്കാരെയും കെഎസ്ആര്‍ടിസി ജീവനക്കാരെയും അറിയിച്ചു പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങള്‍ക്കു മുമ്പുള്ള ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ വന്‍തിരക്കാണ് സ്റ്റാന്‍ഡില്‍ അനുഭവപ്പെടുന്നത്. ഈ സമയങ്ങളിലാണു പോക്കറ്റടി കൂടുതലായും നടക്കുന്നത്. സന്ധ്യാകഴിഞ്ഞാല് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ഇരുചക്ര പാര്‍ക്കിംഗ് ഭാഗത്തും ശുചിമുറി ഭാഗങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. സന്ധ്യാസമയങ്ങളില്‍ തിയേറ്റര്‍ റോഡിലും വലിയ തോതില്‍ സാമൂഹിക വിരുദ്ധരും ലഹരി മാഫിയ സംഘങ്ങളും അനാശാസ്യ പ്രവര്‍ത്തരും തമ്പടിക്കുന്നുണ്ട്. പലപ്പോഴും ഇവിടങ്ങളില്‍ മദ്യപാനികള്‍ തമ്മില്‍ തല്ലുന്നതും സംഘര്‍ഷമുണ്ടാക്കുന്നതും പതിവാണ്.
Related Posts
തിരുവല്ലം ബൈപ്പാസ് ഭയപ്പെടുത്തുന്നു; സൂക്ഷിക്കണം!അമിതവേഗ ബൈക്കിടിച്ച് രണ്ട് സഹോദരിമാർക്ക് ദാരുണാന്ത്യംകൈകോർത്തുപിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ദുരന്തം; ബൈപ്പാസിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക
തിരുവനന്തപുരം: തിരുവല്ലം ദേശീയപാത ബൈപ്പാസിൽ വീണ്ടും ദാരുണാപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് രണ്ട് സഹോദരിമാർക്ക് ജീവൻ നഷ്ടപ്പെട്ടു. തിരുവല്ലം ഇടയാർ സ്വദേശിനികളായ ശാന്തമ്മ (62), വിജയമ്മ…
ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്…
തകർപ്പൻ മാസ്സ് പ്രകടനവുമായി പവൻ കല്യാണും ഇമ്രാൻ ഹാഷ്മിയും, അഞ്ച് ഭാഷകളിലായി ‘ഒ ജി’ റിലീസ് ആയി.
*തെലുങ്ക് സൂപ്പർതാരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്നർ ‘ഒജി’ (ദേ കോള്‍ ഹിം ഓജി) തീയേറ്റർ റിലീസ് ആയി.…
