യുഎന്നിൽ തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ കുറിച്ചു. സംഭവങ്ങളിൽ സീക്രട്ട് സർവീസ് അന്വേഷണം നടത്തുമെന്നും ട്രംപ്.വാഷിംഗ്ടൺ ഡിസി: ഐക്യരാഷ്ട്രസഭയിൽ തനിക്കെതിരേ അട്ടിമറിശ്രമം ഉണ്ടായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടന്നതു ഗൂഢാലോചനയാണെന്നും ട്രംപ് പറഞ്ഞു. യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയ തനിക്കു മൂന്നു ദുരൂഹസാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നു. സന്ദർശനത്തിനിടെയുണ്ടായ സാങ്കേതിക തകരാറുകൾ മനപ്പൂർവമുള്ള അട്ടിമറിയാണ്. അപകടങ്ങൾ സംഭവിച്ചതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പ്രതകരിച്ചു. സംഭവങ്ങളിൽ സീക്രട്ട് സർവീസ് അന്വേഷണം നടത്തുമെന്നും ട്രംപ് പറഞ്ഞു. പ്രധാന പ്രസംഗവേദിക്കുള്ള എസ്കലേറ്റർ പെട്ടെന്നു നിന്നതാണ് ഒന്നാമത്തെ സംഭവം. താനും മെലാനിയയും വീഴാതിരുന്നത് അത്ഭുതം. കൈവരികളിൽ മുറുകെ പിടിച്ചതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്നും ട്രംപ് പറഞ്ഞു. എസ്കലേറ്റർ നേരത്തെ ഓഫാക്കുന്നതിനെക്കുറിച്ച് യുഎൻ ജീവനക്കാർ തമാശ പറഞ്ഞിരുന്നതായി റിപ്പോർട്ട് ചെയ്ത ലണ്ടൻ ടൈംസിന്റെ വാർത്തയും ഉദ്ധരിക്കുകയുണ്ടായി. യുഎന്നിലെ ലോക നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്യുമ്പോൾ തന്റെ ടെലിപ്രോംപ്റ്റർ പൂർണമായും പ്രവർത്തരഹിതമായതാണ് രണ്ടാമത്തെ സംഭവം. 15 മിനിറ്റിന് ശേഷമാണ് ടെലിപ്രോംപ്റ്റർ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയത്. തുടർന്ന്, ഓഡിറ്റോറിയത്തിലെ സൗണ്ട് സിസ്റ്റം തകരാറിലായി. തന്റെ പ്രസംഗം ഇയർപീസുകളില്ലാതെ ലോക നേതാക്കൾക്ക് കേൾക്കാൻ കഴിഞ്ഞില്ലെന്നും ട്രംപ് ആരോപിച്ചു. പ്രസംഗം കഴിഞ്ഞ ഉടനെ ആദ്യം കണ്ടത് തന്റെ ഭാര്യയെയാണ്. അവർക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്. ഇതൊല്ലാം യാദൃച്ഛികമല്ലെന്നും യുഎന്നിലെ ട്രിപ്പിൾ അട്ടിമറിയാണെന്നും ട്രംപ് ആരോപണം ഉന്നയിച്ചു.
Related Posts
ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് കാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നടത്തി
കോട്ടയം: ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തിൽ കേരള മാതൃക സൃഷ്ടിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദവും ഹോമിയോപ്പതിയും നിർണായക പങ്കു വഹിച്ചെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്. ഹെല്‍ത്തി…
എൻ എസ് ക്യു എഫ് കോഴ്സുകളെല്ലാം പി എസ് സി അംഗീകരിക്കണം: വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ
വൊക്കേഷണൽ ഹയർ സെക്കണ്ടറി എജുക്കേഷൻ വകുപ്പിലെ വൊക്കേഷണൽ ഇൻസ്ട്രക്ടർമാരുടെ സംഘടനയായ ആൾ കേരള വി എച്ച് എസ് വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം മാത്തൂർ…
ഇറാന്റെ മിസൈൽ ആക്രമണം; ഖത്തറിലെ പ്ലാന്റുകളിൽ വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്
ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഹബ്ബുകളിൽ ഒന്നായ ഖത്തറിലെ റാസ് ലഫാൻ വ്യവസായ നഗരത്തിന് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം. ആക്രമണത്തിൽ പ്ലാന്റിലെ പ്രധാന ഭാഗങ്ങൾക്ക്…
