മുഖ്യമന്ത്രിയോട് വീട് അഭ്യർത്ഥിച്ച് വീഡിയോ ചെയ്ത കുഞ്ഞു റിവാനിക്ക് സ്‌നേഹ സമ്മാനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി വിഴിഞ്ഞം യൂണിറ്റ് എത്തി

വിഴിഞ്ഞം: മുഖ്യമന്ത്രിയോട് വീട് അഭ്യർത്ഥിച്ച് വീഡിയോ ചെയ്ത കുഞ്ഞു റിവാനിക്ക് സ്‌നേഹ സമ്മാനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി വിഴിഞ്ഞം യൂണിറ്റ് എത്തി.സ്കൂൾ ബാഗും കുടയും ഉൾപ്പെടെയുള്ള പഠനോപകരണങ്ങളാണ് ഇന്നലെ റിവാ നിയുടെ വീട്ടിലെത്തി നൽകിയത്. റിവാനിയേയും ഇവാനെയും അഭിനന്ദനങ്ങൾ അറിയിച്ചു. പ്രസിഡൻ്റ് ബനഡിക്ട് ലോപ്പസ്,സെകട്ടറി ഫൈസൽ,വൈസ് പ്രസിഡൻ്റ് മാരായ ഷാജഹാൻ, നെൽസൺ,ട്രഷറർ മുഹമ്മദ് അബ്ബാസ് എന്നിവരാണ് വിഴിഞ്ഞം തെന്നൂർക്കോണം ഞാറവിള മുക്കുവൻകുഴിയിലെ ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലെത്തി സമ്മാനം കൈമാറിയത്. കുഞ്ഞ് വീഡിയോയിലൂടെ കുടുംബത്തിന് കിടപ്പാടം കണ്ടെത്തുകയായിരുന്നു ഒന്നാം ക്ലാസുകാരി റിവാനിയും ആറാം ക്ലാസുകാരൻ സഹോദരൻ ഇവാനും.വീഡിയോയും വാർത്തയും ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് വീട് നിർമിച്ച് നൽകുന്ന എം.ജി.എം ഗ്രൂപ്പ് അധികൃതരും ഇന്നലെ റിവാനിയുടെ വീട്ടിലെത്തിയിരുന്നു.രണ്ടര സെന്റ് വസ്തുവിൽ ഷീറ്റു മേഞ്ഞ ചെറിയ ചായ്പ്‌പിലാണ് കുടുംബം കഴിയുന്നത് റിവാനിയുടെ പിതാവ് റിഗിൽ ഓട്ടോ ഡ്രൈവറാണ്

Leave a Reply

Your email address will not be published. Required fields are marked *