തെരുവുനായ്ക്കളെ പാർപ്പിക്കാൻ പുതിയ നീക്കം, കലക്ടർമാർക്ക് നിർദേശം നൽകി മന്ത്രി കെഎം ഷാജി

തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രം സ്ഥാപിക്കാൻ പുതിയ മാർഗവുമായി സംസ്ഥാന സർക്കാർ. വനമേഖലക്ക്​ സമീപം ഷെൽട്ടറുകൾ സ്ഥാപിക്കാനാണ് നീക്കം. ഇതിന് സ്ഥലം കണ്ടെത്താൻ ജില്ല കലക്ടർമാർക്ക്​ നിർദേശം നൽകി.

ജനവാസ മേഖലകളിൽ തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുമ്പോഴുള്ള എതിർപ്പ് ഒഴിവാക്കാൻ വനംവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭസഭയിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായ്ക്കൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രമം നടത്തിയിരുന്നുവെങ്കിലും ജനങ്ങളുടെ എതിർപ്പു മൂലം സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് കെ.എം. ഷാജി ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടി വ്യക്തമാക്കി നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയത്.

അതേസമയം, പൊതുഇടങ്ങളില്‍ നിന്നും തെരുവു നായ്ക്കളെ സമയബന്ധിതമായി നീക്കണമെന്ന് എന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത്, മൃഗ ജനന നിയന്ത്രണ (എ.ബി.സി) നിയമങ്ങള്‍ക്കനുസൃതമായി വന്ധ്യംകരണവും വാക്‌സിനേഷനും നടത്തിയ ശേഷം ഷെല്‍റ്ററുകളില്‍ പുനരധിവസിപ്പിക്കണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇവയെ പിടികൂടിയ സ്ഥലത്ത് തുറന്ന് വിടരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *