പീരുമേട് : അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലെ കോൺഗ്രസ് അംഗങ്ങളുടെ ഇടയിലെ ഭിന്നതമൂലം രക്ത സമർദം ഉയർന്ന വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓഫിസിൽ തളർന്നു വീണു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സന്തോഷ് പണിക്കരെ ആണ് ആശുപതിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ 45 മിനിറ്റ് കഴിഞ്ഞിട്ടും ഒരു വിഭാഗം അംഗങ്ങൾ യോഗത്തിനെത്തിയില്ല. ഈ സമയം കോൺഗ്രസ് അംഗങ്ങളിൽ ചിലർ പീരുമേട്ടിൽ മറ്റൊരിടത്തു യോഗം ചേർന്ന വിവരം പുറത്തു വന്നു. ഇതോടെ പ്രസിഡൻ്റിൻ്റെ രക്തസമർദം ഉയരുകയും , ഷുഗറിൻ്റെ അളവ് കുറയുകയും ചെയ്തു തളർന്നു വീഴുകയായിരുന്നു. തുടർന്ന് കുമളിക്ക് സമീപത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ പ്രത്യേക യോഗം ചേർന്നില്ലെന്നും തങ്ങൾ എത്തിയപ്പോഴേക്കും പ്രസിഡൻ്റ് ആശുപത്രിയിലേക്കു പോയിരുന്നു എന്നും ആണ് അംഗങ്ങൾ പറയുന്നത്. പ്രസിഡൻ്റ് മരുന്ന് കഴിക്കാത്തതു മൂലം രക്ത സമർദം ഉയർന്നതാണെന്നുംഅംഗങ്ങളുടെ ഇടയിൽ നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടുത്ത ദിവസം പാർലമെൻ്ററി പാർട്ടി യോഗം ചേരുമെന്ന് കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡൻ്റ് റോബിൻ കാരക്കാട്ട് പറഞ്ഞു.
Related Posts
കേരള സർക്കാരിൻ്റെ സമഗ്രപുരയിട കൃഷി പദ്ധതി പ്രകാരമുള്ള നടീൽ വസ്തുക്കളുടെ സൗജന്യ വിതരണം വെള്ളാർ വാർഡിൽ വാർഡ് കൗൺസിലർ ശ്രീ.പനത്തുറ ബൈജു ഉത്ഘാടനം ചെയ്തു. ഇന്നും നാളേയും…
മിഥുൻ മൻഹാസ് ബിസിസി ഐയുടെ പുതിയ പ്രസിഡൻറ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ പുതിയ പ്രസിഡണ്ടായി ക്രിക്കറ്റ് താരം മിഥുൻ മൻഹാസ്.
ഞായറാഴ്ച മുംബൈയിൽ ചേർന്ന് ബിസിസിഐ വാർഷിക പൊതുയോഗം ആണ് മിഥുനെ തെരഞ്ഞെടുത്തത്.. ദേവജിത്ത് സൈക്കിയ ബിസിസിഐയുടെ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരുന്നു. ജയ് ഷാക്ക് പകരക്കാരനയാണ് സൈക്കിയ…
സസ്പെൻസ് ത്രില്ലറുമായി ബിബിനും ബാബുരാജും ഒന്നിക്കുന്ന ‘ഐസിയു’; മോഷൻ പോസ്റ്റർ റിലീസ് ആയി…
ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്.. ബിബിൻ ജോർജും ബാബുരാജും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐസിയു’ ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തും.ചിത്രത്തിൻ്റെ മോഷൻ…
