കൊച്ചി: എൻ സി പി സ്ഥാപക ദിനമായ ജൂൺ 10 ന് ബുധനാഴ്ച സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം കളമശ്ശേരിയിൽ സ്ഥാപക ദിന പരിപാടികൾ സംഘടിപ്പിച്ചു.
എൻ.സി പി സംസ്ഥാന പ്രസിഡൻ്റ് കെ. എ ജബ്ബാർ പതാക ഉയർത്തി., സ്ഥാപക ദിന സന്ദേശം, പ്രവർത്തക കൺവെൻഷൻ എന്നീ പരിപാടികളോടെയാണ് പരിപാടി നടന്നത്.പ്രവർത്തക കൺവെൻഷൻ
എൻ.എ മുഹമ്മദ് കുട്ടി ഉദ്‌ഘാടനം ചെയ്തു, കെ. എ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷാജി തെങ്ങുംപിള്ളിൽ, അഡ്വ. ഇ.വി ഫിലിപ്പ്, അഡ്വ മോഹനൻ കളമശ്ശേരി, കല്ലറ മോഹൻദാസ്, സയ്യിദ് ആബിദ് തങ്ങൾ,അനീഷ് മാവേലിക്കര, ഷാജിർ ആലത്തിയൂർ , പി.എ സൈനബ, ബിനു അനീഷ് ,ബേബി വരിക്കമാക്കൽ വിൽസൺ പണ്ടാരവളപ്പിൽ,പി.എ റഹ്മാൻ, എൻ.വൈ.സി നേതാക്കളായ സി.കെ. ഗഫൂർ, ജോഫിൻ ജെയിംസ്, സിൽവി, നൂർജഹാൻ, സി.കെ. അഷ്റഫ് എന്നിവർ സംബന്ധിച്ചു.

