ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ വികസന കൗൺസിൽ യോഗം ചേർന്നു

പീരുമേട്: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ഡവലപ്പ്മെൻ്റ് കൗൺസിൽ യോഗം ചേർന്നു. പീരുമേട് എം.എൽ.എ സിറിയക് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂളിൻ്റെ സർവതോന്മുഖമായ വളർച്ചയ്ക്ക് ആവശ്യമായ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.175 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പെൺകുട്ടികൾക്കായി കൂടുതൽ ശൗചാലയങ്ങൾ നിർമിക്കുക, സ്കൂളിലേക്കുള്ള റോഡിൻ്റെ അറ്റകുറ്റപ്പണികൾ തീർക്കുക, ലാബ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഉച്ചഭക്ഷണത്തിന് ശേഷം കൈകഴുകുന്ന ഭാഗത്ത് ഷീറ്റ് മേയുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ കുട്ടികളുടെ പ്രതിനിധി സൗരവ് സനീഷ്യോഗത്തിൽ ഉന്നയിച്ചു. ടെക്നിക്കൽ സ്കൂളുകളിലേക്ക് ഫണ്ട് ചിലവഴിക്കുന്നതിൽ ത്രിതല പഞ്ചായത്തുകൾക്ക് ചില പരിമിതികൾ ഉണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയെങ്കിലും, ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അതീവ ഗൗരവത്തോടെ കാണുമെന്നും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അവർ ഉറപ്പുനൽകി.ചടങ്ങിൽ അഴുത ബ്ലോക്ക് പ്രസിഡൻ്റ് ബിന്ദു സന്തോഷ് പണിക്കർ, പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി രമേഷ്, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിക്സൺ ജോർജ്, ഗിന്നസ് സുനിൽ ജോസഫ്, പി.ടി.എ പ്രസിഡൻ്റ് ശേഖരൻ, എക്സിക്യുട്ടിവ് അംഗം പി. മണി, അധ്യാപികമാരായ ഡോണ, ബിൻസി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *