എറണാകുളം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യുടെ സ്ഥാപക ദിനാഘോഷം ജൂൺ 10 ബുധനാഴ്ച (നാളെ ) രാവിലെ 11 മണിക്ക് എറണാകുളം കളമശ്ശേരിയിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
പതാക ഉയർത്തൽ, സ്ഥാപക ദിന സന്ദേശം, പ്രവർത്തക കൺവെൻഷൻ എന്നിവ ഉൾപ്പെടുന്ന പരിപാടികളോടെയാണ് ആഘോഷങ്ങൾ നടക്കുക. പാർട്ടിയുടെ സംഘടനാ ശക്തി വർധിപ്പിക്കുന്നതിനും പ്രവർത്തകർക്കിടയിൽ പുതിയ ഊർജവും ആവേശവും പകരുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി, കെ.എ. ജബ്ബാർ, അഡ്വ. ഷാജി തെങ്ങുംപിള്ളിൽ, അഡ്വ. ഇ.വി. ഫിലിപ്പ്, അഡ്വ. മോഹനൻ കളമശ്ശേരി, കല്ലറ മോഹൻദാസ്, സയ്യിദ് ആബിദ് തങ്ങൾ, അനീഷ് മാവേലിക്കര, ഷാജിർ ആലത്തിയൂർ, പി.എ. സൈനബ, ബിനു അനീഷ്, ബേബി വരിക്കമാക്കൽ, ജയൻ പെരുമ്പാവൂർ, വിൽസൺ പണ്ടാരവളപ്പിൽ, പി.എ. റഹ്മാൻ എന്നിവർ പങ്കെടുക്കും.
യുവജന വിഭാഗമായ എൻ.വൈ.സി നേതാക്കളായ സി.കെ. ഗഫൂർ, ജോഫിൻ ജെയിംസ്, സിൽവി, സി.കെ. അഷ്റഫ് എന്നിവരും പരിപാടിയിൽ സംബന്ധിക്കുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.
