ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര പങ്കാളിയും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പുതുശ്ശേരി കുട്ടപ്പ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ സ്മാരക ക്യാഷ് അവാർഡ് കസ്തൂർബാ ബാലികാ സദനത്തിന് നൽകി.ബാലികാ സദനത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ – ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.കുട്ടപ്പ മാസ്റ്ററുടെ മകനും ട്രസ്റ്റ് ചെയർമാനുമായ പുതുശ്ശേരി രവീന്ദ്രൻ അവാർഡ് തുക കൈമാറി. കസ്തൂർബാ ബാലികാ സദനം പ്രസിഡന്റ് പി. മുരളീധരൻ കൈമൾ, സെക്രട്ടറി സജീവൻ നമ്പിയത്ത് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സദനത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളും ബാലികാസദനം പ്രവർത്തകരും പങ്കെടുത്തു.
Related Posts
പരീക്ഷയിൽ മാർക്ക് കുറഞ്ഞു;ആറാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
മഹാരാഷ്ട്രയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണകാരണം.മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ വെസ്റ്റ്…
മമ്മൂട്ടിയുടെ ഇടപെടലിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
അഞ്ചു വയസ്സുകാരി നിയക്ക് ആശ്വസമായി നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി. മമ്മൂട്ടി ഇടപെട്ടാണ് മൂത്രനാളിയിലുണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ…
നിയമ സഭാ തിരഞ്ഞെടുപ്പ്; വിശദീകരണവുമായ എൻ.സി.പി സംസ്ഥാന നേതൃത്വം
കൊച്ചി: മുൻകാലങ്ങളിൽ എൽഡിഎഫിൻ്റെ ഭാഗമായി മത്സരിച്ചിരുന്ന നിയമസഭ മണ്ഡലങ്ങളായ എലത്തൂർ, കുട്ടനാട്, കോട്ടക്കൽ എന്നിവിടങ്ങളിൽ ഇത്തവണയും ക്ലോക്ക് ചിഹ്നത്തിൽ നാമനിർദേശം സമർപ്പിക്കാൻ എൻ സി പി തീരുമാനിച്ചിരുന്നുവെന്ന്…
