അറിവിന്റെ അക്ഷരമുറ്റത്തേക്ക് പുതിയ അതിഥികൾ; വൈക്കം രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂളിൽ പ്രൗഢ ഗംഭീരമായ പ്രവേശനോത്സവം

വൈക്കം: അറിവിന്റെയും അക്ഷരങ്ങളുടെയും പുതിയൊരു ലോകത്തേക്ക് ചുവടുവെക്കുന്ന കി ൻഡർ ഗാർട്ടൻ, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങുകൾ ഒരുക്കിയത്. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വൈക്കം എം.എൽ.എ ബഹു. ശ്രീ.കെ.ബിനിമോൻ നിർവ്വഹിച്ചു. പുസ്തക അറിവുകൾക്കപ്പുറം കുട്ടികളുടെ സർഗ്ഗാത്മകതയെയും മൂല്യങ്ങളെയും വളർത്തിയെടുക്കുന്നതിൽ രാജഗിരി അമലാ സി.എം.ഐ പബ്ലിക് സ്കൂൾ എന്നും മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.​കൊച്ചി പ്രൊവിൻസ് പ്രൊവിൻഷ്യാൾ റവ. ഫാ. പൗലോസ് കിടങ്ങൻ സി എം ഐ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തോടൊപ്പം ആത്മീയവും നൈതികവുമായ മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് പുതുശ്ശേരി സി. എം. ഐ വിശുദ്ധ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും, കുട്ടികളെ അനുഗ്രഹിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു.​സ്കൂൾ പ്രിൻസിപ്പാൾ റവ.ഡോ. ആഞ്ചലോ ചക്കനാട്ട് സി.എം.ഐ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ റവ.ഫാ.ആഷിക്ക് മറ്റേക്കാട്ട് സി.എം.ഐ, സ്കൂൾ ഹെഡ്മിസ്ട്രസ് മിതാ രാജു,കെ.ജി.ഇൻചാർജ് ലിസമ്മ തോമസ്, പി.ടി.എ പ്രസിഡന്റ് ശ്രീ.കുര്യാക്കോസ് ദാസ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വൈവിധ്യമാർന്ന കലാവിരുന്നുകളോടെ പുതിയൊരു അധ്യയന വർഷത്തിന് സ്കൂളിൽ ആവേശഭരിതമായ തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *