ചതുപ്പ് നികത്തി വൻകിട നിർമാണം

പീരുമേട്: സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി ചതുപ്പുനിലം മണ്ണിട്ട് നികത്തി വൻകിട നിർമാണം നടത്തുന്നതായി പരാതി. കരടിക്കുഴിയിലെ സ്വകാര്യ തോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

പീരുമേട് മേഖലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളായ പട്ടുമലയ്ക്കും കരടിക്കുഴിക്കുമിടയിൽ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയാണ് നിർമാണം നടത്തുന്നതെന്നാണ് ആരോപണം. നിലവിൽ അവധി ദിവസങ്ങളിലും രാത്രിയുടെ മറവിലും മണ്ണിട്ട് ചതുപ്പുനിലം നികത്തുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.

റവന്യൂ വകുപ്പിന്റെ മൗനാനുവാദത്തോടെയാണ് നിർമാണം നടക്കുന്നതെന്ന് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നു. ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് പ്രതീക്ഷിക്കുന്ന വ്യാപാരസാധ്യതകൾ മുന്നിൽക്കണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ആരോപണമുണ്ട്.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണലിനെയും ജില്ലാ കളക്ടറെയും സമീപിക്കുമെന്ന് പരിസ്ഥിതി പ്രവർത്തക സംഘടനാ പ്രതിനിധികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *