കല്ലറ സുകുമാരന്റെ 30-ാം ചരമവാർഷിക അനുസ്മരണ ദിനാചരണം പീരുമേട്ടിൽ നടത്തി

പീരുമേട് : ഇന്ത്യൻ ദലിത് ഫെഡറേഷൻ (ഐ.ഡി.എഫ്.), സി.കെ.ടി.യു. എന്നീ സംഘടനകളുടെ സ്ഥാപകനും അംബേദ്കർ, അയ്യങ്കാളി ദർശനങ്ങൾ കേരളത്തിൽ പ്രചരിപ്പിച്ച വ്യക്തിയുമായ കല്ലറ സുകുമാരന്റെ 30-ാം ചരമവാർഷിക അനുസ്മരണ ദിനാചരണം പീരുമേട്ടിൽ നടത്തി.

ദലിത്, ആദിവാസി, മതന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ വെട്ടിമാറ്റി സംഘപരിവാർ അജണ്ട നടപ്പാക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ചിന്തകനും ഗ്രന്ഥകാരനുമായ ആർ. അനിരുദ്ധൻ ആവശ്യപ്പെട്ടു. യോഗംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ഭൂപരിഷ്കരണത്തിലൂടെ ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐ.ഡി.എഫ്. സംസ്ഥാന പ്രസിഡന്റ് പി. ഷൺമുഖൻ അധ്യക്ഷതവഹിച്ചു. എ.കെ. സജീവ്, വി.കെ. വിമലൻ, പി.എ. ദാമോദരൻ, ഓമന തങ്കച്ചൻ, എം.എസ്. തങ്കപ്പൻ, വി.എസ്. സജി, മെൽവിൻ മാത്യു, കല്ലറ ശരത് ചന്ദ്രൻ, ഷാജി പാണ്ടിമാക്കൽ, പി.കെ. ശശി, വി.എസ്. സോമൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

രാവിലെ നടന്ന ചരൺപഥത്തിൽ പി.ജി. ഗോപി, സി.എസ്. രാജേന്ദ്രൻ, കല്ലറ ശശീന്ദ്രൻ, മാത്യു ഇടമറുക്, കെ.പി. ജയിംസ്, പുഷ്പകുമാർ കോഴിക്കോട്, ചന്ദ്രൻ മലപ്പുറം, ടി.കെ. സുബ്രഹ്മണ്യൻ, സനീഷ് ബാബു, കെ.ജെ. തങ്കച്ചൻ, വി.എസ്. സാബു, നിഷാദ് മൂലേത്ര, ഒ.കെ. സുധാകരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *