കാബൂൾ: പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, ഐഎസ്ഐ മേധാവി അസിം മാലിക്, രണ്ട് പാക് ജനറൽമാർ എന്നിവരുടെ വിസ അപേക്ഷകൾ നിരസിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം. പാക് ഉന്നതതല പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക സന്ദർശനത്തിനുള്ള അഭ്യർഥനകൾ ആവർത്തിച്ചു നിരസിക്കുകയായിരുന്നു താലിബാൻ. അടുത്തിടെ പാക്കിസ്ഥാൻ നടത്തിയ വ്യോമാതിർത്തി ലംഘനങ്ങളും പക്തിക പ്രവിശ്യയിലെ സിവിലിയൻ പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാണിച്ചാണ് അഫ്ഗാൻ ഭരണകൂടത്തിന്റെ നടപടി. അതേസമയം, അതിർത്തി കടന്നുള്ള ആക്രമണങ്ങളും തീവ്രവാദികൾക്ക് അഭയം നൽകുന്നുണ്ടെന്ന പരസ്പര ആരോപണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായി.അഫ്ഗാൻ പൗരന്മാർ ആക്രമണത്തിനിരയാകുമ്പോൾ പാക്കിസ്ഥാൻ പ്രതിനിധി സംഘം കാബൂളിലേക്കു വരേണ്ടതില്ലെന്ന് അഫ്ഗാൻ വക്താവ് പറഞ്ഞു. അതേസമയം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സംയമനവും ശാന്തതയും പുലർത്തണമെന്ന് ചൈന അഭ്യർഥിച്ചു. അഫ്ഗാന്റെ തുടർച്ചയായ വിസ നിഷേധം ഉഭയകക്ഷി ബന്ധങ്ങളിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളെ വെളിപ്പെടുത്തുന്നതായി അന്താരാഷ്ട്രനിരീക്ഷകർ പറയുന്നു.
Related Posts
ആരാധകർക്ക് സർപ്രൈസുമായി സാമന്ത; ഒടിടി ഭരിക്കാൻ താരം വീണ്ടുമെത്തുന്നു
ചെന്നൈ: പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് തമിഴും തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത റൂത്ത് പ്രഭുവും പുതിയ സംരംഭത്തിനായി ഒന്നിക്കുന്നു. ഇൻസ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് ഈ സർപ്രൈസ്…
യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കൊയിലാണ്ടി: വാടക വീട്ടിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളിയേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശി ഊമദുരൈ (42) ആണ് കൊല്ലപ്പെട്ടത്. മീത്തലക്കണ്ടി പള്ളിക്ക് പിൻ…
കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പ്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മുസാഫര്‍ അഹമ്മദ് മത്സരിച്ചേക്കും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. കേട്ടൂളി വാര്‍ഡില്‍ നിന്ന് ഇദ്ദേഹം മത്സരിക്കുമെന്നാണ് വിവരം. മുസാഫര്‍ അഹമ്മദ്…
