യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: വാടക വീട്ടിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളിയേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശി ഊമദുരൈ (42) ആണ് കൊല്ലപ്പെട്ടത്. മീത്തലക്കണ്ടി പള്ളിക്ക് പിൻ വശത്തെ വാടക വീട്ടിലാണ് സംഭവം.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതക നടന്നതെന്നാണ് കരുതുന്നു. സുഹൃത്തുമായുള്ള വാക്കുതർക്കത്തിനിടെയാണ് ഊമദുരൈ കൊല്ലപ്പെട്ടതെന്നാണ് സംശ യിക്കുന്നത്. കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *