മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം വൈകും; നിയമോപദേശം ഇന്ന് നൽകില്ല

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ കത്തിൽ സംസ്ഥാന സർക്കാരിന്റെ അന്തിമ തീരുമാനം വൈകും. അന്തിമ തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശൻ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമായിരിക്കും. തുടർന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടത്തുന്ന പ്രത്യേക കൂടിക്കാഴ്ചയിലാകും കേസിന്റെ തുടർനടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. കേസിൽ അഡ്വക്കറ്റ് ജനറൽ (എജി) ഇന്ന് സർക്കാരിന് നിയമോപദേശം നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് കൈമാറില്ലെന്നാണ് പുതിയ വിവരം.

Leave a Reply

Your email address will not be published. Required fields are marked *