റിപ്പോർട്ടർ ടിവിയിൽ നടന്ന പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗം: സംപ്രേഷണം തടസ്സപ്പെട്ടതായി അറിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

റിപ്പോർട്ടർ ടിവിയിൽ നടന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സംപ്രേഷണം തടസപ്പെട്ടതായി അറിയില്ല എന്നും പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗമാണെന്നും വി ഡി സതീശൻ പറഞ്ഞു. താൻ സംഭവം അറിഞ്ഞത് റിപ്പോർട്ടർ ടിവിയിലൂടെയാണ്. ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത് അടക്കം അന്വേഷണത്തിന്റെ ഭാഗമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്‌കിലെ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു റെയ്ഡ് എന്ന് അറിയില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ പോലും ആക്രമിക്കപ്പെടുകയാണെന്നുമാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്നുകൊണ്ട് വി ഡി സതീശന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുകയാണെന്നുമാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *