നോർത്ത് പറവൂർ നഗരസഭ മുസിരീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ സാഹിത്യ സദസ്സ് ലൈബ്രറി ഹാളിൽ വച്ച് നടന്നു. 2022 കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പ്രൊഫ. എൻ. ജി ഉണ്ണികൃഷ്ണൻ്റെ കടലാസുവിദ്യ എന്ന കവിതാ സമാഹരണത്തേയും ഇതര രചനകളെയുമാണ് സാഹിത്യ സദസ്സിൽ അവലോകനം ചെയ്തത്. നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി ഹരിദാസൻ അധ്യക്ഷനായിരുന്നു. കവിയും വിവർത്തകനും ഇന്ത്യൻ ലിറ്ററേച്ചർ എഡിറ്ററുമായ ഡോ. എ.ജെ തോമസ് അവലോകനം നടത്തി. പ്രൊഫ. എൻ.ജി ഉണ്ണികൃഷ്ണൻ മറുപടി പ്രസംഗം നടത്തി. ജയകുമാർ ഏഴിക്കര സ്വാഗതവും അപർണ്ണ ആരൂഷി നന്ദിയും പറഞ്ഞു. ലൈബ്രറി കൗൺസിൽ അംഗങ്ങൾ, എഴുത്തുകാർ, വായനക്കാർ എന്നിവർ സദസിൽ പങ്കെടുത്ത് സംസാരിച്ചു.
പറവൂർ നഗരസഭ സാഹിത്യ സദസ്സ്.
