ഷാർജയിൽ യുവ ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു.

ഷാർജ(യുഎഇ): ഷാർജയിൽ മലയാളി യുവ ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂർ പൂക്കുളം സ്വദേശിനി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്.
പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകളായ അഫീന, അലനെല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യയാണ്. അഫീന റഹീം ഷാർജയിൽ ദന്തഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

രണ്ടു വർഷം മുൻപ് റഹീമിന്റെ മകൻ കോയമ്പത്തൂർ വെച്ച് അപകടത്തിൽ മരണപ്പെട്ടിരുന്നു. അതിന്റെ വേദന മാറുന്നതിനു മുൻപ് മകളെയും നഷ്ടപ്പെട്ട ഞെട്ടലിലാണ് കുടുംബം. ആ വേദനയിൽ നിന്ന് കുടുംബം മുക്തരാകുന്നതിന് മുമ്പുള്ള അഫീനയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *