സി.പി.ഐ നേതാവും, CPI നേമം മണ്ഡലംകമ്മിറ്റിഅംഗം,എ.ഐ.വൈ എഫ്
തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി,സിപിഐ തിരുവല്ലം ലോക്കൽ കമ്മിറ്റി സെക്രട്ടറി,മോട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി
ജില്ലാ വൈസ് പ്രസിഡന്റ്, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ എ.ഐ ടി.യു.സി മണ്ഡലം സെക്രട്ടറി, തിരുവല്ലത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായ എ. എസ്.സന്തോഷ് കുമാറിന്റെ നിര്യാണത്തിൽ അനുസ്മരിച്ചു കൊണ്ട് തിരുവല്ലത്ത് സി.പി.ഐ. നേമം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
സിപിഐ നേമം മണ്ഡലംസെക്രട്ടറിയേറ്റ് അംഗം പനത്തുറ പി ബൈജു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഐ ജില്ലാ സെക്രട്ടറി ആർ. ജയേന്ദ്രൻ,
ബിജെപി നേതാവും കൗൺസിലറുമായ
പാച്ചല്ലൂർ ഗോപകുമാർ, സി.പി.എം തിരുവല്ലം ലോക്കൽ കമ്മിറ്റി സെകട്ടറി ജയചന്ദ്രൻ ,
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം എസ് സുജിത്ത്, കാലടിശശികുമാർ, വെളളാർ സാബു, കാലടി പ്രേമചന്ദ്രൻ, തിരുവല്ലം സുരേഷ്, ശ്രീകല, കെ.ഗോപാലകൃഷ്ണൻനായർ, പാച്ചല്ലൂർ മണിയൻ നായർ,ഹഡ്സൻഫർണാണ്ടസ്,കോളിയൂർ ഗോപി,മുജീബ് റഹ്മാൻ, എം ഐ രാജേഷ്
തുടങ്ങിയവർ പ്രസംഗിച്ചു.
എ.എസ്.സന്തോഷ് കുമാറിനെ അനുസ്മരിച്ചു
