* നാടു നടുങ്ങിയ ദുരന്തം * വെന്തുമരിച്ചത് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിഞ്ഞിരുന്ന രോഗികൾ * നിരവധിപ്പേർക്ക് പരിക്ക് * ആശുപത്രി ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്ന് ആരോപണം * അന്വേഷണം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർജയ്പുർ: രാജസ്ഥാൻ ജയ്പുരിലെ സർക്കാർ ഉടമസ്ഥതയിലുള്ള സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലുണ്ടായ തീപിടിത്തതിൽ മരണം ഒന്പത് ആയി. നിരവധിപ്പേർക്കു പരിക്കേറ്റു. ഇന്നലെ രാത്രി ട്രോമ സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽകഴിയുന്ന രോഗികളാണു മരിച്ചത്. തീപിടിത്തമുണ്ടായപ്പോൾ ആശുപത്രി ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്ന വൻ ആരോപണവുമായി രോഗികളും കുടുംബാംഗങ്ങളും രംഗത്തെത്തി. മുഖ്യമന്ത്രി ഭജൻലാൽ ശർമ, പാർലമെന്ററികാര്യമന്ത്രി ജോഗറാം പട്ടേൽ, ആഭ്യന്തര സഹമന്ത്രി ജവഹർ സിംഗ് ബേധാം എന്നിവർ ആശുപത്രി സന്ദർശിച്ചു. ഉന്നതതല അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സ്റ്റോറേജ് ഏരിയയിലാണു തീപിടിത്തമുണ്ടായത്. തുടർന്ന് തീയാളിപ്പടരുകയായിരുന്നു. സംഭവം നടക്കുന്പോൾ ന്യൂറോ ഐസിയുവിൽ പതിനൊന്നു രോഗികൾ ചികിത്സയിലുണ്ടായിരുവെന്ന് ട്രോമ സെന്റർ ഇൻ ചാർജ് ഡോ. അനുരാഗ് ധാക്കദ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തീപിടിത്തത്തിൽ, വിവിധ രേഖകൾ, ഐസിയു ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തെത്തുടർന്ന്, പുക വേഗത്തിൽ വ്യാപിക്കുകയും രോഗികൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. നിരവധിപ്പേർക്കു ശ്വാസതടസം അനുഭവപ്പെട്ടു. വിവരമറിഞ്ഞയുടനെ അഗ്നിശമന സേനാംഗങ്ങൾ എത്തി. രണ്ടു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. “തീപിടിത്തത്തെക്കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ ഓപ്പറേഷൻ തിയേറ്ററിനുള്ളിലായിരുന്നു. നാലു രോഗികളെ രക്ഷിക്കാൻ കഴിഞ്ഞു. തീജ്വാലകൾ രൂക്ഷമായപ്പോൾ വാർഡിനുള്ളിലേക്കു പ്രവേശിക്കാൻ കഴിഞ്ഞില്ല. കഴിയുന്നത്രയാളുകളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു’-ആശുപത്രി ജീവനക്കാരൻ പറഞ്ഞു. പോലീസ് എത്തിയെങ്കിലും കനത്തപുക കാരണം അവർക്കു കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും ജീവനക്കാരൻ കൂട്ടിച്ചേർത്തു. അഗ്നിശമന സേന എത്തുമ്പോൾ വാർഡ് മുഴുവൻ പുകയിൽ മുങ്ങിയിരുന്നു. തീ അണയ്ക്കാൻ തുടങ്ങാൻ അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിന്റെ എതിർവശത്തുള്ള ജനൽ തകർക്കേണ്ടിവന്നു.
Related Posts
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് പിടിയിൽ
എറണാകുളം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് പിടിയിൽ.എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ പിടികൂടിയിരിക്കുന്നത്. ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ബണ്ടി ചോർ പിടിയിലായത്.വിവിധ…
കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനം; സംവരണം അട്ടിമറിച്ചതായി പരാതി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലേക്കുള്ള താൽക്കാലിക അധ്യാപക നിയമനത്തിൽ സംവരണം അട്ടിമറിച്ചതായി പരാതി.വകുപ്പ് മേധാവിയുടെ നേതൃത്വത്തിലാണ് അട്ടിമറി നടന്നതെന്ന് ആരോപണം.അട്ടിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് ചാൻസലർ…
കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരൻ; കല്ല് റിയാസ് പിടിയിൽ
തിരുവനന്തപുരം : ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ സൂത്രധാരൻ പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന കല്ല് റിയാസ് ആണ് പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നാണ്…
