“വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ രണ്ടാമത്തെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ “ആൻഡ്രോത്ത്’ ഇന്ന് കമ്മീഷൻ ചെയ്യും. വിശാഖപട്ടണം നേവൽ ഡോക്ക്യാർഡിൽ വച്ചാണ് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) “ആൻഡ്രോത്ത്’ കമ്മീഷൻ ചെയ്യുന്നത്. ചടങ്ങിൽ ഈസ്റ്റേൺ നേവൽ കമാൻഡ് (ഇഎൻസി) ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻഡാർക്കർ അധ്യക്ഷത വഹിക്കും. “ആൻഡ്രോത്ത്’ സേനയ്ക്കു കരുത്താകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഈസ്റ്റേൺ നേവൽ കമാൻഡ് അറിയിച്ചു. കൊൽക്കത്ത ആസ്ഥാനമായുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (ജിആർഎസ്ഇ) നിർമിച്ച ആത്യാധുനികശേഷിയുള്ള യുദ്ധക്കപ്പലിന്റെ 80 ശതമാനവും തദ്ദേശീയമായി നിർമിച്ചവയാണ്. നാവികസേനയുടെ എഎസ്ഡബ്ല്യു കഴിവുകളെ “ആൻഡ്രോത്ത്’ശക്തിപ്പെടുത്തും.
Related Posts
കോഴിക്കോട് : കമ്മീഷണർ ചാമ്പ്യൻസ് ലീഗ് നോ നെവർ ഡ്രഗ്സ് ഇനീഷ്യേറ്റീവ്-പരിപാടിയുടെ ഭാഗമായി വെള്ളിമാടുകുന്ന് നിർമ്മൽ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന…
സംസ്ഥാന വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള രജിസ്റ്ററേഷൻ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ വെച്ച് നടക്കും
മലപ്പുറം : മലപ്പുറം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ളറജിസ്റ്ററേഷൻ 28/07/25 (തിങ്കൾ) ന് രാവിലെ 9…
സംസ്ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മുൻകരുതലിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.അതിശക്ത മഴയ്ക്കുള്ള…
