മുംബൈ: ജനപ്രിയ ടെലിവിഷന്‍ നടിയും കേന്ദ്രമന്ത്രിയുമായിരുന്ന സ്മൃതി ഇറാനി ഫാഷൻ ഷോയിൽ ചവടുവയ്ച്ചു. ആരാധകരെ അന്പരിപ്പിച്ചുകൊണ്ട്, അവർ റാന്പിൽ മഹാറാണിയെപ്പോലെ മിന്നിത്തിളങ്ങി! അതിശയകരമായ തിരിച്ചുവരവാണു സ്മൃതി നടത്തിയത്. കാൽ നൂറ്റാണ്ടിനുശേഷം മോഡലിംഗ് ലോകത്തേക്കുള്ള അവരുടെ തിരിച്ചുവരവ് ആഘോഷത്തോടെയാണ് ആരാധകരും ഏറ്റെടുത്തത്. റാമ്പില്‍ നഗ്നപാദയായാണ് സ്മൃതി നടന്നത്. സ്മൃതിയുടെ റാമ്പ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമായി. സെലിബ്രിറ്റികളും ആരാധകരും താരത്തിന്റെ ആത്മവിശ്വാസത്തെ പ്രശംസിച്ചു. അതിമനോഹരമായ പര്‍പ്പിള്‍ സാരിയില്‍, സ്മൃതി രാജകീയമായ ആകര്‍ഷണീയതയും കാലാതീതമായ ചാരുതയും പ്രകടിപ്പിച്ചു. നഗ്നപാദയായി റാമ്പിലൂടെ നടക്കാനുള്ള താരത്തിന്റെ തീരുമാനമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 1990കളില്‍ മോഡലായാണ് സ്മൃതി ഇറാനി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഫാഷന്‍ രംഗത്തെ തിളക്കമാര്‍ന്ന പ്രകടനം, ടെലിവിഷനിലേക്കുള്ള അവരുടെ യാത്രയ്ക്ക് വഴിയൊരുക്കി. “ക്യൂങ്കി സാസ് ഭി കഭി ബഹു തി’-യിലെ തുളസി വിരാനി എന്ന കഥാപാത്രത്തിലൂടെ സ്മൃതി രാജ്യവ്യാപകമായി പ്രശസ്തി നേടി. ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രങ്ങളിലൊന്നാണിത്. വിനോദരംഗത്തെ വിജയത്തെത്തുടര്‍ന്ന്, സ്മൃതി രാഷ്ട്രീയത്തിലേക്കു മാറുകയായിരുന്നു. ഇന്ത്യയിലെ ആദരണീയരായ നേതാക്കളില്‍ ഒരാളായി മാറി. കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. ഇപ്പോള്‍, “ക്യുങ്കി സാസ് ഭി കഭി ബഹു തി 2′- വിന്റെ തിരക്കുകളിലാണ് സ്മൃതി.
Related Posts
കോവളം :രാജ്യത്തിന്റെ 79ആം സ്വാതന്ത്ര്യദിനാഘോഷം പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ദേശിയ പതാക…
12 വർഷത്തിന് ശേഷം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുക്കം: യാത്രയുടെ തലേന്ന് പ്രവാസി മലയാളി അന്തരിച്ചു
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ 12 വർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി മലയാളി യാത്രയുടെ തലേന്ന് അന്തരിച്ചു. കൊല്ലം നിലമേൽ സ്വദേശിയായ ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി…
ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.
സഞ്ജു സാംസൺ ഇടം പിടിച്ചു. ഏഷ്യാകപ്പ് ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ആകും. സൂര്യകുമാർ യാദവാണ് ടീം ക്യാപ്റ്റൻ. ശുഭ്മാൻ ഗിൽ…
