വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും, എട്ടുനോമ്പാചരണവും ശനിയാഴ്ച്ച തുടങ്ങി. തിരുനാളിന്റെ കൊടിയേറ്റ് സെപ്തംബര്‍ 1-ന് വൈകിട്ട് 6.00-ന് ഫരീദാബാദ്-ഡല്‍ഹി രൂപത മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നടത്തും. വികാരി ഫാ. തോമസ് ചില്ലിക്കല്‍ മുഖ്യകാര്‍മ്മികനാകും. 4.30-ന് സമൂഹബലി നടത്തും. തുടര്‍ന്ന് കൊടിയേറ്റ് ചടങ്ങ് നടക്കും.പതിനഞ്ച് ദിവസം നീളുന്ന തിരുനാള്‍ ആഘോഷം സെപ്തംബര്‍ 15-ന് എട്ടാമിടം തിരുനാള്‍ ആഘോഷത്തോടെ സമാപിക്കും. സെപ്തംബര്‍ 1 മുതല്‍ 15 വരെ രാവിലേയും വൈകിട്ടുമായി കുര്‍ബാനയും തിരുനാള്‍ ചടങ്ങുകളും നടക്കും. 8-ന് തിരുനാള്‍ ആഘോഷിക്കും. രാവിലെ 10.00-ന് തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും. ഫാ. വിപിന്‍ കുരിശുതറ മുഖ്യകാര്‍മ്മികനാകും.
Related Posts
വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു
വൈക്കം: വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു. ഒരുക്കങ്ങളുടെ ഭാഗമായി വൈക്കം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ് കുമാർ ,കമ്മിഷണർ ബി.…
ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങി ഖത്തർ
ദോഹ: രാജ്യത്തിന്റെ ഐക്യവും പൈതൃകവും വിളംബരം ചെയ്യുന്ന ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ മുദ്രാവാക്യം. ഡിസംബർ പതിനെട്ട്…
ഇസ്രയേലും ഹമാസും ഗാസ സമാധാനനിർദേശങ്ങൾ അംഗീകരിച്ചു:ട്രംപ്
വാഷിങ്ട്ടൺ ഡിസി: ഗാസ സമാധാനനിർദേശങ്ങൾ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നും ശാശ്വതസമാധാന പാതയിലേക്കുള്ള ആദ്യപടിയായി ഇസ്രയേൽ…
