വൈക്കം: ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. വൈക്കം ടി വി പുരം പള്ളിപ്പുറത്തുശ്ശേരി മുണ്ടുമാഴത്തുതറ വീട്ടിൽ ഉത്തമൻ -രാധ ദമ്പതികളുടെ മകൻ അരുൺ കൃഷ്ണൻ 30 വയസ്സ് ഇരു വൃക്കകളും പ്രവർത്തന രഹിതമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്. വൃക്ക മാറ്റി വെയ്ക്കുകയല്ലാതെ വേറെ ചികിത്സയില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയിരിക്കുകയാണ്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി ഏകദേശം 35/- (മുപ്പത്തിയഞ്ചു ലക്ഷം) രൂപ വേണ്ടിവരും. ആഴ്ച്ചയിൽ മൂന്നു വട്ടം ഡയാലിസിസ് നടത്തിയാണ് ഇപ്പോൾ ജീവൻ നിലനിർത്തിപ്പോരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമാണ് അരുൺ കൃഷ്ണൻ. കാരുണ്യം വറ്റിയിട്ടില്ലാത്ത നാട്ടുകാരിലാണ് കുടുബത്തി ന്റെയും അരുണിൻ്റെയും പ്രതീക്ഷ. വൃക്ക മാറ്റിവയ്ക്കൽ യാഥാർഥ്യമാക്കുന്നതിന് നാട്ടുകാർ, രാഷ്ട്രീയ-സാമുദായിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മുൻകൈയെടുത്തുള്ള ചികിത്സാ സഹായം സമാഹരിക്കുന്നതിന് 2025 ഓഗസ്റ്റ് 31 ഞായറാഴ്ച്ചത്തെ ഭവന സന്ദർശനത്തോടെ തുടക്കം കുറിക്കുമെന്ന് ചികിത്സാ സഹായനിധി ചെയർമാനും ടി.വി.പുരം ഗ്രാമപഞ്ചായത്ത് മെമ്പറുമായ സെബാസ്റ്റ്യൻ ആൻ്റണി (ഫോൺ 9656032216), ജനറൽ കൺവീനർ സത്യൻ രാഘവൻ കുളത്തുങ്കൽ (ഫോൺ 8592996532) എന്നിവർ അറിയിച്ചു. SBI T V PURAM A/e No: 44367493263 IFSC CODE : SBIN0070479 G PAY No. 9645432430.
Related Posts
കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: പറവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാർത്ഥികൾ ഒഴുക്കിൽ…
കിഫ്ബി വൻ കടബാധ്യത വരുത്തിവെച്ചു; ധനവകുപ്പിനെ നോക്കുകുത്തിയാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
കിഫ്ബി 13,103 കോടിരൂപ സർക്കാരിന് അധിക ചെലവുണ്ടാക്കിയെന്നും മൂന്നു ജില്ലകളിൽ മാത്രമായി 41.6 ശതമാനം പദ്ധതികൾ നൽകിയെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. വിവിധ ജില്ലകളിലെ ഭൂമി…
ജെ.സി ഡാനിയേൽ പുരസ്കാരം ഏറ്റുവാങ്ങി സാമൂഹ്യ പ്രവർത്തകൻ അജു കെ മധു
തിരുവനന്തപുരം : സാന്ത്വന പരിചരണ രംഗത്തെ നിസ്വാർത്ഥ സേവനങ്ങൾ മുൻനിർത്തിയുള്ള ജെ സി ഡാനിയേൽ ഫൗണ്ടേഷന്റെ ജെ സി ഡാനിയേൽ കർമ്മ ശ്രേഷ്ഠ പുരസ്കാരം അജു കെ…
