. കുറച്ചു ദിവസങ്ങളായി ചൂടിൽ വലയുന്ന ചെന്നൈക്ക് ശനിയാഴ്ച രാത്രി ലഭിച്ചത് അപ്രതീക്ഷിത മഴയാണ്. രാത്രി 11:00 ആണ് ചെന്നൈയുടെ വിവിധ ഇടങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ മഴ പെയ്തത് .ഒരു മണിക്കൂറിന്ള്ളിൽ 100 മില്ലിലിറ്റർ മഴയാണ് പലയിടത്തും പെയ്തത്. 24 മണിക്കൂറിനിടെ നുങ്കപാക്കത്ത് 81.9 മില്ലി ലിറ്റർ മഴയും മെഡിക്കൽ കോളേജ് മേഖലയിൽ 97.5 മില്ലിലിറ്റർ മഴയും രേഖപ്പെടുത്തി. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ച മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്. കേരളത്തിലും കാറ്റ് അനുകൂലം ആയതിനാൽ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരം ,കൊല്ലം, ആലപ്പുഴ ,കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Related Posts
ജനാധിപത്യത്തെ തകർക്കാൻ സി.പി.എം വ്യാജ ഐഡി നിർമ്മിക്കുന്നു: പയ്യന്നൂരിലും തളിപ്പറമ്പിലും ഗൂഢാലോചനയെന്ന് കെ.സി. വേണുഗോപാൽ
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു.…
കോൾഡ്രിഫ്’ കഫ് സിറപ്പിന് നിരോധനം; നടപടി മധ്യപ്രദേശിലും രാജസ്ഥാനിലും ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്
” ചെന്നൈ: വിവാദ കഫ് സിറപ്പ് “കോൾഡ്രിഫ്’ നിരോധിച്ച് തമിഴ്നാട്. ചുമ ശമിക്കാൻ കുട്ടികൾക്കായി നൽകുന്ന സിറപ്പ് അപകടകാരിയാണെന്ന സംശയത്തെത്തുടർന്നാണ് തമിഴ്നാട് സർക്കാർ മരുന്നിന്റെ വിൽപ്പന നിരോധിക്കുകയും…
ലോക ഹെപറ്റെറ്റീസ് ദിനാചാരണം..
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി നൈപുണ്യ പരിശീലനം നൽകിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിൽ ലോക ഹെപറ്റെറ്റീസ് ദിനം…
