ആത്മലഹരി ക്യാംപെയ്ന് തുടക്കമിട്ട് വി.ഒ.വി

തിരുവനന്തപുരം: വർദ്ധിച്ചു വരുന്ന ആത്മഹത്യകൾക്കും ലഹരിഉപയോഗത്തിനുമെതിരെ ആത്മലഹരി ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് സാമൂഹിക സേവന കൂട്ടായ്മയായ വോയിസ്‌ ഓഫ് ദി വോയിസ്‌ ലെസ്സ്. സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വരും തലമുറയെയും യുവതയെയും കൂടുതൽ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് എകോപിപ്പിക്കുന്നതിനു മാർഗ്ഗനിർദേശങ്ങളടങ്ങിയ നിവേദനവും വി.ഒ.വി കൈമാറി.ചെയർമാൻ അസ്ഹർ പാച്ചല്ലൂർ, കോർഡിനേറ്റർ ആഷിഖ് വെമ്പായം, ആദർശ് ആർ. എസ്, മുഹമ്മദ്‌ ഇഷാക്ക് ഇല്ലിക്കൽ,അനിലാ ബിനോജ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *