ദോഹ: കേരള സർക്കാർ അവതരിപ്പിച്ച 2026-ലെ സംസ്ഥാന പൊതുബജറ്റിൽ ഗൾഫ് പ്രവാസികളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയുള്ള നിർണായക പദ്ധതികൾ ഉൾപ്പെടുത്താത്തത് വലിയ നിരാശ സൃഷ്ടിക്കുന്നതായി ഐ.എം.സി.സി. ഖത്തർ അഭിപ്രായപ്പെട്ടു.കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും നിർണായക സംഭാവന നൽകുന്ന പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടത്ര പരിഗണന ബജറ്റിൽ ലഭിച്ചിട്ടില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. വർഷങ്ങളായി കേരളത്തിന്റെ വികസനത്തിന് കരുത്തായി നിന്ന പ്രവാസികൾക്കായി ക്ഷേമപദ്ധതികൾ, പുനരധിവാസ പദ്ധതികൾ, തൊഴിൽസുരക്ഷാ നടപടികൾ, സാമ്പത്തിക സഹായങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബജറ്റിൽ വ്യക്തമായ പ്രഖ്യാപനങ്ങൾ ഉണ്ടാകേണ്ടതായിരുന്നുവെന്നും ഐ.എം.സി.സി. വ്യക്തമാക്കി.പ്രവാസികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമായി കൂടുതൽ പദ്ധതികളും പ്രത്യേക പരിഗണനയും സർക്കാർ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ച് ഭാവി ബജറ്റുകളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന പ്രതീക്ഷയും ഐ.എം.സി.സി. ഖത്തർ രേഖപ്പെടുത്തി.
Related Posts
രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ വീഴ്ച്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കില്ല
തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിലുണ്ടായ സുരക്ഷാ വീഴ്ച്ചയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടായേക്കില്ല. ഹെലികോപ്ടറിന്റെ ടയര്‍ താഴ്ന്നതില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. കേന്ദ്രം ഇനി വിശദീകരണം…
വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
അട്ടപ്പാടി∙ കരുവാര ഉന്നതിയിൽ നിർമാണം പൂർത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. വീടിന്റെ സൺഷെയ്ഡിൽ കളിക്കുന്നതിനിടെയാണ് അപകടം. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4)…
എൻ.ആർ.ഐ. നേതൃസംഗമം
മാനവികതയുടെ ശാക്തീകരണത്തിന് പ്രവാസികളുടെ സഹായം വിലപ്പെട്ടു കൊച്ചി മേയർ അഡ്വ. മിനിമോൾ ജനിച്ചു വളർന്ന മണ്ണിനോടും ദേശത്തിനോടും നിതാന്തമായ ജാഗ്രത പുലർത്തിയ പ്രവാസികൾ മാനവികതയ്ക്ക് ശക്തി പകരുവാൻ…
