പീരുമേട് :സുതാര്യവും സുഗമവുമായ തിരഞ്ഞെടുപ്പിന് ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. പരസ്യപ്രചാരണം ഇന്ന വൈകിട്ട് 6 ന് സമാപിക്കും. മറ്റന്നാള്‍ നിശബ്ദപ്രചാരണമാണ്. 9ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്. ജില്ലയിലെ എല്ലാ സമ്മതിദായകരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 805427 ആണ്. പുരുഷന്മാര്:397586, സ്ത്രീകള്‍:407833, ട്രാന്‍സ്ജെന്‍ഡര്‍:08തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 6460 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 1614 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍,1614 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍,3232 സെക്കന്‍ഡ്/തേര്‍ഡ് ഓഫീസര്‍മാര്‍ എന്നിങ്ങനെയാണ് നിയമനം. പോളിംഗ് ഉദ്യോഗസ്ഥരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വിതരണകേന്ദ്രങ്ങളിലേക്ക് ചൊവ്വാഴ്ച 35 കെ. എസ്. ആര്.ടി.സി ബസുകള്‍ സ്പെഷ്യല്‍ സര്‍വീസ് നടത്തും. ജില്ലയില്‍ ആകെ 1076 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ നിയന്ത്രിക്കുന്ന 38 ബൂത്തുകളും,14 മോഡല്‍ പോളിംഗ് സ്റ്റേഷനുകളും ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാണ്.
Related Posts
ച്യൂയിംഗം തൊണ്ടയിൽ തുടങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ
.കണ്ണൂർ .പഴയങ്ങാടിയിൽ ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ വലഞ്ഞ പെൺകുട്ടിക്ക് രക്ഷകരായത് ഒരു കൂട്ടം യുവാക്കളാണ് . കടയിൽ സാധനം വാങ്ങാൻ എത്തിയ യുവാക്കളുടെ സമജയോചിതമായ…
എസ് എൻ ഡി പി യോഗം 1105 നമ്പർ പുളിങ്കുടി ശാഖയും അദാനി ഫൗണ്ടേഷനും വിഷൻ സ്പ്രിംഗ് സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ആഴിമല ജംഗ്ഷനിൽ…
മിനിമം ചാർജ് 15 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്
സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. മിനിമം ചാർജ് 15 രൂപയാക്കണമെന്നാവശ്യപ്പെട്ട് ആണ് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് കടക്കുന്നത്. ഡീസലിന് സബ്സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക്…
