മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നു വിനോദസഞ്ചാരിക്ക് ഉണ്ടായ ദൂരനുഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ഓൺലൈൻ ടാക്സി ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്നും അത് തടയാൻ ടാക്സി തൊഴിലാളികൾക്ക് അവകാശമില്ലെന്നും അത് മൂന്നാറിൽ ഓടുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ടാക്സി ഡ്രൈവർമാരും തൊഴിലാളികളാണ് ഒരു തൊഴിലാളി മറ്റൊരു തൊഴിലാളികൾക്ക് ബുദ്ധിമുട്ടു ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ മൂന്നു ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർടിഒയ്ക്ക് കത്ത് നൽകി. ഇവരുടെ വാഹന പെർമിറ്റ് റദ്ദ്ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
