ചവറ .ശാസ്താംകോട്ടയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് തേവല്ക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ (64) മുത്തലിബ് മരിച്ചു. ഇന്ന് രാവിലെ പടപ്പനാൽ കല്ലും പുറത്ത് ജംഗ്ഷനിൽ ശാസ്താംകോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടറും ബസ്സും. അമിതവേഗത്തിൽ ആയിരുന്ന ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പുറകിലിരുന്ന അബ്ദുൽ മുത്തലീഫ് ബസ്സിന്റെ അടിയിലേക്ക്തെറിച്ച് വീഴുകയും ദേഹത്ത് പിൻചക്രം കയറിയിറങ്ങുകയും ചെയ്തു. 7 മിനിറ്റോളം റോഡിൽ കിടന്ന് അബ്ദുൽ മുത്തലിഫിനേ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന തേവലക്കര മുള്ളിക്കാല സ്വദേശി രാധാകൃഷ്ണൻ പിള്ള നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
