തിരുവനന്തപുരം. ആറ്റിങ്ങലിൽ കൊടുമൺ സ്വദേശി വിജയൻ (57) അമീബിക്ക്മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം വീണ് കാലിന് പരിക്കേറ്റ പ്രമേഹ രോഗിയായ വിജയനെ വലിയ കുന്നു താലൂക്ക് ആശുപത്രിയില് പ്രവേശിക്കുകയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തിരുന്നു. തുടർന്നു നടത്തിയ രക്ത പരിശോധനയിലാണ് അമീബിക്ക്മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. നിർമ്മാണ തൊഴിലാളിയായ ഇയാൾക്ക് എവിടെ നിന്നാണ് ഇത് പിടിപെട്ടതെന്ന് അറിയില്ല. നഗരസഭ ഇടപെട്ട് വീടും പരിസരവും എല്ലാം പരിശോധിച്ചു കുടിവെള്ള പരിശോധനകളെല്ലാം നടത്തുന്നു. വീട്ടിൽ നിന്നല്ല രോഗം ഉണ്ടായത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു മാസത്തോളമായി ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിൽ .രണ്ട് ദിവസം മുൻപ് പനിപിടിക്കുകയും തുടർന്ന് ഇന്ന് പുലർച്ചെ മരണപ്പെടുകയും ആയിരുന്നു. ഭാര്യ: അനിത ,മക്കൾ അഭിരാമി, അപർണ.
