പരപ്പനങ്ങാടി : ഇലക്ഷൻ പ്രചണ വേളയിലാണ് ഗ്രാമിക പള്ളിപ്പുറത്തെ കുറച്ച് കുട്ടികൾ സ്ഥാനാർത്ഥിയായ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണനോട് ഞങ്ങൾക്ക് കളിക്കാൻ ഒരു ഫുട്ബോൾവേണമെന്ന ആവശ്യമുന്നയിച്ചത്. പരപ്പനങ്ങാടിയിലെ കായിക മേഖലയിലെ നിറസാന്നിദ്ധ്യമായ അദ്ദേഹം ആ വാക്ക് ഉൾക്കൊണ്ട് ഇന്ന് ഗ്രാമിക പള്ളിപ്പുറം ഫുട്ബോൾ ടീം രൂപീകരിക്കുകയും അവർക്കായി ജേഴ്സി അടക്കം കൈമാറുകയും ചെയ്തു.പള്ളിപ്പുറം പരിസരത്ത് നടന്ന ചടങ്ങ് 29 -ാം ഡിവിഷൻ കൗൺസിലർ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ കുട്ടികൾക് ഗ്രാമികയുടെ പേര് എഴുതിയ ജേഴ്സിയും, ഫുട്ബോളും വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമിക രക്ഷാധികാരി സുരേഷ് തുടിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ് എ.വി. ജിത്തു വിജയ്, ട്രഷറർ വിനീഷ് കുരിയിൽ, ഷാഹിന ഷെരീഫ് എന്നിവർ സംസാരിച്ചു. ഹരീഷ് തുടിശ്ശേരി ചടങ്ങിന് നന്ദി അറിയിച്ചു
Related Posts
തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവങ്ങളുടെ വയറ്റത്തടിച്ച നടപടി എന്ന് മല്ലികാർജുൻ ഖർഗെ
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്ര നയങ്ങളെ ശക്തമായി എതിർക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരണം ജനാധിപത്യവും ഭരണഘടനയും…
ആത്മലഹരി ക്യാംപെയ്ന് തുടക്കമിട്ട് വി.ഒ.വി
തിരുവനന്തപുരം: വർദ്ധിച്ചു വരുന്ന ആത്മഹത്യകൾക്കും ലഹരിഉപയോഗത്തിനുമെതിരെ ആത്മലഹരി ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് സാമൂഹിക സേവന കൂട്ടായ്മയായ വോയിസ് ഓഫ് ദി വോയിസ് ലെസ്സ്. സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ഒരു…
ജി ടെക് നെതിരെ അടിസ്ഥാനരഹിത ആരോപണം;നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ
ജി-ടെക്കിന്റെ പ്രഥമ മൈക്രെഡിറ്റ്സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ജി ടെക് സ്ഥാപനത്തിനെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജി ടെക്ക് ഭാരവാഹികൾ. ദേശീയ വിദ്യാഭ്യാസ നയം 2020-ൻ്റെ…
