തിരു:24-ാമത് പ്രവാസി ഭാരതീയ ദിനാഘോഷ( കേരള )ത്തോടനുബന്ധിച്ചു മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളുടെ ക്ഷേമ പദ്ധതിയിൽ ഉണ്ടായിട്ടുളള ന്യൂനതകൾ പരിഹരിക്കുന്നതിനും പ്രവാസി പെൻഷൻ പദ്ധതിയിൽ നടപ്പിലാക്കിയ കടുത്ത സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചും സമഗ്രമായ ആശയാവിഷ്ക്കാരം നടത്തുന്നതിന് ഈ മാസം 10-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ സെക്രട്ടറിയേറ്റിന് സമീപമുള്ള പത്മാ കഫേ ഹാളിൽ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നു. നോർക്കാ – റൂട്ട് സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അജിത് കോളശ്ശേരി ഉദ്ഘാടനം ചെയ്യും.പെൻഷൻ വെൽഫയർ ബോർഡ് ഡെവലപ്പ്മെന്റ് മാനേജർ വി.എം. ജോസ് മുഖ്യപ്രഭാഷണം നടത്തും. ബാങ്ക് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികൾ ചർച്ചകൾക്ക് നേതൃത്വം നൽകും. വൈകുന്നേരം 5 മണിക്ക് ഡെപ്യൂട്ടി സ്പീക്കർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9847131456 എന്ന നമ്പരിൽ വിളിച്ചു പേരുകൾ രജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി ജസ്റ്റിൻ സിൽവസ്റ്റർ അറിയിച്ചു.
Related Posts
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് നാല് മരണം
ബംഗളൂരു; ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച കാര് മേല്പ്പാലത്തിന്റെ കൈവരിയില് ഇടിച്ച് താഴെയുള്ള അടിപ്പാതയിലേക്ക് വീണ് നാല് പേര് മരിച്ചു.സുഹൃത്തുക്കളായിരുന്ന മരിച്ച നാല് പേരും ശബരിമലയിലേക്ക് പോവുകയായിരുന്നു. അമിത…
അനിയനെ മർദ്ദിക്കുന്നത് കണ്ട് മൂത്തമകൻ കുറ്റം ഏറ്റുപറഞ്ഞു; കൊടുങ്ങല്ലൂരിൽ പൊലിസ് പീഡനത്തെ തുടർന്ന് 18-കാരൻ ജീവനൊടുക്കി; സി.ഐയ്ക്കും എസ്.ഐയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം
പ്രണയത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ പൊലിസിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്ന് 18 വയസ്സുകാരൻ ജീവനൊടുക്കി. പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്ലമാണ് മരിച്ചത്.…
കോവളം :മികച്ച സ്കൂൾ മാഗസീനുള്ള പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ പുരസ്കാരം പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ് എം ദൗലത്…
