വൈക്കം സഹൃദയവേദി വാര്‍ഷിക ആഘോഷം നടത്തി

വൈക്കം: വൈക്കം സഹൃദയവേദിയുടെ മൂന്നാമത് വാര്‍ഷികാഘോഷപരിപാടികള്‍ വൈക്കം സത്യഗ്രഹസ്മാരക ഹാളില്‍ നടന്‍ ചെമ്പില്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ: എം. എസ്. കലേഷ് അധ്യഷത വഹിച്ചു. കായികരംഗത്തും, വിദ്യാഭ്യാസരംഗത്തും മികച്ച പ്രകടനം കാഴ്ച്ചവച്ച നിഹായല്‍ കൃഷ്ണയെയും, പൊതു പ്രവര്‍ത്തനത്തിലും, കലാസാഹിത്യരംഗത്തെും മികവ് തെളിയിച്ച പി സോമന്‍ പിള്ളയെയും സമ്മേളനത്തില്‍ ആദരിച്ചു. ആര്‍ സുരേഷ്, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷ്, കൗണ്‍സിലര്‍ ലേഖാശ്രീകുമാര്‍, സാബുവര്‍ഗീസ്, ഉഷാ ജനാര്‍ദ്ദനന്‍, പി. സോമന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികള്‍, ഗായകന്‍ പി. കെ. ഹരിദാസിന്റെ ഗാനാഞ്ജലി, പി.സോമന്‍പിള്ളയുടെ ‘പകല്‍ വീട്’ എന്ന ഏക പാത്രനാടകം, സാബു വര്‍ഗീസിന്റെ ‘കകാരം ‘പരിപാടി എന്നിവ നടന്നു. പുതിയ ഭരണസമിതിയിലേക്ക് അഡ്വ. എം. എസ്. കലേഷ് (പ്രസിഡന്റ്), കെ .രാധാകൃഷ്ണന്‍ (സെക്രട്ടറി ), ഉഷാ ജനാര്‍ദ്ദനന്‍ ( വൈസ് പ്രസിഡന്റ്), കനക ജയകുമാര്‍(ട്രഷറര്‍), സാബു വര്‍ഗീസ് (ജോ: സെക്രട്ടറി), രക്ഷാധികാരികളായി ആര്‍ സു

Leave a Reply

Your email address will not be published. Required fields are marked *