ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ടൗൺഹാളിൽ ബിഗ് സ്ക്രീനിൽ നേരിട്ട് പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി.അംഗം ഒ.കെ.ആർ. മണികണ്ഠൻ ആവശ്യപ്പെട്ടു. ഫുട്ബോൾ പ്രേമികളുടെ വലിയ ആവേശമായ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരം ഇല്ലാതാക്കരുത്.ഇതുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിൽ വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിവിധ യുവജന കൂട്ടായ്മകളെയും യുവജന പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി നഗരസഭ അടിയന്തിര യോഗം വിളിച്ചു ചേർക്കണം.എല്ലാവരെയും ഒരുമിച്ച് നിർത്തിക്കൊണ്ട് പ്രദർശനം ഭംഗിയായി നടത്താനുള്ള നടപടികളാണ് നഗരസഭ സ്വീകരിക്കേണ്ടത്.നഗരസഭ ചെയർപേഴ്സൺ പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നവരുടെ വാക്കുകൾക്ക് കാതോർക്കരുത്. അനാവശ്യ ഇടപെടലുകളിൽ വീണുപോകാതെ, ധൈര്യപൂർവ്വം മുന്നോട്ട് വന്ന് ടൗൺഹാളിലെ ബിഗ് സ്ക്രീൻ പ്രദർശനം വിജയകരമാക്കാൻ ചെയർപേഴ്സൺ തയ്യാറാകണമെന്നുംഒ.കെ.ആർ. മണികണ്ഠൻ ആവശ്യപ്പെട്ടു.
Related Posts
മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് നല്‍കാനുള്ളത് 900 കോടി
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കൂ. മെഡിക്കല്‍ സര്‍വീസ് കോര്പറേഷന്…
ഉണര്‍വ്വ് 2K26പൂമൊട്ടുകള്‍ക്കായി ഒരുക്കുന്ന അവധിക്കാല ക്യാമ്പ്
കോട്ടപ്പുറം : കോട്ടപ്പുറം ഇന്റഗ്രയേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി (കിഡ്സ്) യുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ എസ്.എച്ച്. ജി കൂട്ടായ്മയായ പൂമൊട്ടുകളിലെ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് ഉണര്‍വ്വ് 2K26 സംഘടിപ്പിച്ചു.…
വേളി സെൻ്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ സമാപനം
വിശുദ്ധ.അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർത്ഥാടന കേന്ദ്രമായ വേളി സെൻ്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാൾ സമാപിച്ചു. തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി മാസം…
