കർണാടകയുടെ 25ാം മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ കോൺഗ്രസ് നേതൃത്വവും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെയാണ് ഡി.കെ. മുഖ്യമന്ത്രിപദത്തിലെത്തിയത്.കർണാടകയുടെ 25ാം മുഖ്യമന്ത്രിയാണ് ഡി.കെ. ശിവകുമാർ. ഡി.കെക്കൊപ്പം 13 എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെയാണ് ഡി.കെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *