ആരോഗ്യമന്ത്രി വീണ ജോർജിൻറെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു പ്രവർത്തകർ. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരുടെ നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. വിഎസ് ശിവകുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരണം കൊലപാതകം ആണെന്നും കൊലക്കുറ്റത്തിന് നടപടി എടുക്കണമെന്നും വി എസ് ശിവകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *