സംയുക്ത മഹോത്സവത്തിന് കൊടിയേറി

പനങ്ങാട് :വ്യാസപുരം ശ്രീ കൈലാസേശ്വര മഹാദേവ ക്ഷേത്രത്തിലെയും ശ്രീ ശബരി ഗിരീശ്വര ക്ഷേത്രത്തിലെയും സംയുക്ത മഹോത്സവത്തിന് കൊടിയേറി. 2026 ഏപ്രിൽ 27 മുതൽ മെയ് മൂന്നുവരെ തീയതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് അവർകളുടെയും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കെ കെ അനിൽകുമാർ തന്ത്രി അവർകളുടെയും മുഖ്യ കാർമികത്വത്തിൽ ഉത്സവാഘോഷങ്ങൾ നടത്തുന്നു. ദേശ ദേവനായ മഹാദേവന്റെ ഉത്സവ ആഘോഷങ്ങളുടെ വിജയപ്രദമായ നടത്തിപ്പിനു വേണ്ടി എല്ലാ കാര്യങ്ങളും ഏർപ്പാട് ചെയ്തതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *