ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം:രൂപതയുടെ നേതൃത്വത്തില്‍ നടന്ന വിഴിഞ്ഞം തുറമുഖ അതിജീവന സമരവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കതിരെ പോലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിക്കുവാന്‍ തീരജ്വാല ട്രസ്റ്റ് അംഗങ്ങള്‍ കേരള ആഭ്യന്തരവകുപ്പ് മന്ത്രിക്ക് നിവേദനം നല്കി. ഈ കേസുകള്‍ അത്ര ലളിതമല്ല എന്നും കേസുകളുടെ എല്ലാ വിവരങ്ങളും നല്കണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച് മറുപടി നല്കാമെന്നും മന്ത്രി രമേശ് ചെന്നിത്തല തീരജ്വാല ഭാരവാഹികളെ അറിയിച്ചു.

തീരജ്വാല ചെയര്‍മാന്‍ അഡോള്‍ഫ് ജെറോം, ജനറല്‍ സെക്രട്ടറി ഡോ ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, ട്രഷറര്‍ ക്ലമന്‍സ്, വൈസ് ചെയര്‍മാന്‍മാരായ പി സ്റ്റെല്ലസ്, അഡ്വ ലഡ്ഗര്‍ ബാബ, ലീല എം, ജോയിന്‍റ് സെക്രട്ടറിമാരായ ദേവപ്രസാദ് ജോണ്‍, റ്റീന എം, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോണ്‍ ബോസ്കൊ, പെട്രീഷ്യ, ലജിത എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *