ഖത്തർ ചാരിറ്റി ജീവനക്കാരനും,
ഇൻകാസ് ഖത്തർ മലപ്പുറത്തിന്റെ സീനിയർ വൈസ് പ്രസിഡന്റും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയയിലെ സജീവ പ്രവർത്തകനുമായിരുന്ന പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി മുസ്തഫ പൂക്കാത്ത് നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത് 52 വയസ്സായിരുന്നു.
ഒരു സർജറിക്ക് ശേഷം ഖത്തറിൽ ചികിത്സയിലായിരുന്ന മുസ്തഫ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരുമാസം മുൻപാണ് നാട്ടിലേക്ക് പോയത്.
സാമൂഹ്യ സാംസ്കാരിക ചാരിറ്റി പ്രവർത്തകനും, പ്രവാസി മലയാളി ഓർഗനൈസേഷൻ ഖത്തർ മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായിരുന്നു.
പിതാവ് :അബ്ദുള്ളക്കുട്ടി(Late)
ഉമ്മ റുക്കിയ,
ഭാര്യ ആയിഷ, മകൻ മുഹമ്മദ് ആസഫ്, മകൾ ഫാത്തിമ അസ്‌ലിൻ.
സഹോദരൻ അസീസ് (ഖത്തർ ചാരിറ്റിയിൽ ജോലി ചെയ്യുന്നു)
ഖബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് പുത്തൻ പള്ളി ഖബർസ്ഥാനിൽ
