അങ്കമാലി: കാഴ്ചയുടെ പ്രാധാന്യവും നേത്രദാന ബോധവൽക്കരണത്തെക്കുറിച്ചുള്ള സന്ദേശങ്ങളുമായി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ
നേത്രദാന ദിനവും വോളന്റിയേഴ്സ് സംഗമവും സംഘടിപ്പിച്ചു.
ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ & റിസർച്ച് സെന്ററും ഐ ബാങ്ക് അസോസിയേഷൻ കേരളയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ആശുപത്രി ഡയറക്ടറും,
ഐ ബാങ്ക് അസോസിയേഷൻ ഓഫ് കേരള പ്രസിഡൻ്റുമായ
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ഭൂമിയെ ഉള്ളംകൈയിലെന്ന വണ്ണം സംരക്ഷിക്കുന്ന കണ്ണിന്റെ രൂപത്തിലുള്ള ഈ വർഷത്തെ ഔദ്യോഗിക നേത്രദാന ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.
ഐ ബാങ്ക് വനിതാ വിഭാഗത്തെ ചടങ്ങിൽ ആദരിച്ചു.
ഐ ബാങ്ക് അസോസിയേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറി
ഫാ. വർഗീസ് പൊന്തേമ്പിള്ളി,
ഇ ബി എ കെ സീനിയർ മാനേജർ സിജോ ജോസ്, മെഡിക്കൽ ഡയറക്ടർ ഡോ.അനീറ്റ ജബ്ബാർ, കൺവീനർ അഡ്വ ജോയ് പി എഫ്,
ഓപ്പറേഷൻസ് മാനേജർ ജയേഷ് സി പാറക്കൽ, ഐ ബാങ്ക് വോളൻ്റിയർ ഷൈനി ജിൽസൺ എന്നിവർ സംസാരിച്ചു.
