4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു: പേ വിഷബാധ സംശയിക്കുന്നതായി നാട്ടുകാർ

തലയോലപ്പറമ്പ്‌ : പേവിഷബാധ സംശയിക്കുന്ന തെരുവ്‌ നായയുടെ കടിയേറ്റ്‌ 4 പേര്‍ക്ക്‌ പരിക്ക്‌. തലയോലപ്പറമ്പ്‌ ബസ്‌റ്റാന്റിന്‌ സമീപം ബുധനാഴ്‌ച രാവിലെ 8 മണിയോടെയാണ്‌ തെരുവ്‌ നായയുടെ ആക്രമണം ഉണ്ടായത്.ഇതര സംസ്‌ഥാനക്കാരനായ കെട്ടിട നിര്‍മ്മാണ തൊഴിലാളി നസറുദ്ദിനാണ്‌ കടിയേറ്റത്‌. തുടര്‍ന്ന്‌ ഇതെ തെരുവ്‌ നായ രാവിലെ 9.30ന്‌ തലയോലപ്പറമ്പ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്‌മാരക സ്‌കൂളിന്‌ മുന്‍വശത്തുള്ള റോഡില്‍ വച്ച്‌ കോളേജ്‌ വിദ്യാര്‍ഥിനിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വസ്‌ത്രം കീറിയെങ്കിലും സമീപത്തെ വ്യാപാര സ്‌ഥാപനത്തിലേക്ക്‌ ഉടന്‍ ഓടിക്കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന്‌ വൈകിട്ട്‌ 3.30ന്‌ മുഹമ്മദ്‌ ബഷീര്‍ സ്‌മാരക സ്‌കൂള്‍ പരിസരത്ത്‌ വച്ചാണ്‌ അധ്യാപകന്‌ കടിയേറ്റത്‌. വി.എച്ച്‌.എസ്‌.സി അധ്യാപകന്‍ രാജീവ്‌ ശേഖറിനാണ്‌ പരിക്കേറ്റത്‌. സ്‌കൂളിന്‌ പുറത്തേക്ക്‌ ഇറങ്ങുന്നതിനിടെ പിന്നാലെ എത്തിയ നായ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അധ്യാപകന്റെ വലതു കാലിനാണ്‌ കടിയേറ്റത്‌. തുടര്‍ന്ന്‌ അവിടെ നിന്നും ഓടിയ തെരുവ്‌ നായ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്‌ മുന്നിലെ പോര്‍ച്ചില്‍ കിടന്ന മറ്റൊരു തെരുവ്‌ നായയെ കടിച്ച ശേഷം സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും ബസ്‌റ്റാന്റ്‌ പരിസരത്തേക്ക്‌ പാഞ്ഞ്‌ പോകുകയായിരുന്നു.ഈ സമയം മാര്‍ക്കറ്റ്‌ ജംഗ്‌ഷനില്‍ ഡ്യൂട്ടിക്ക്‌ നിന്ന തലയോലപ്പറമ്പ്‌ പോലിസ്‌ സേ്‌റ്റഷനിലെ ഹോം ഗാര്‍ഡ്‌ സന്തോഷ്‌ കുമാറിനും നായയുടെ കടിയേറ്റു. കാലിനാണ്‌ കടിയേറ്റത്‌. അവിടെ നിന്നും ഓടിയ നായ കാല്‍നട യാത്രക്കാരനായ പാലംകടവ്‌ തെക്കേ ഐമനം വീട്ടില്‍ മൂസാക്കുട്ടിയെയും ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം ഓടി മറയുകയായിരുന്നു.പരിക്കേറ്റവരെ വൈക്കം താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്‌ധ ചികിത്സക്കായി പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. തുടര്‍ന്ന്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ അക്രമകാരിയായ തെരുവ്‌ നായയെ തിരഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. ബസ്‌റ്റാന്റ്‌, സ്‌കൂള്‍ പരിസരം, മാര്‍ക്കറ്റ്‌ ജംഗ്‌ഷന്‍, ക്ഷേത്ര പരിസരം തുടങ്ങിയ ഭാഗങ്ങളില്‍ അക്രമകാരികളായ തെരുവ്‌ നായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്നും

Leave a Reply

Your email address will not be published. Required fields are marked *