വൈക്കം. വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ നാളെ 30- 11-25 ക്ഷേത്രകലവറയിൽ നടക്കും.രാവിലെ 10 നും 11.30 നും ഇടയിലാണ് കോപ്പു തൂക്കൽ .ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുൻപായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരി അഷ്ടമിയുൽസവത്തിന് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരനെ എൽപ്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാന്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവും അളന്ന് എല്പിക്കുന്നതോടെ ഉൽസവാദി ചടങ്ങുകൾ വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരൻ ഏറ്റു വാങ്ങുന്നതായി വിശ്വാസം.
Related Posts
വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷം നടത്തി
വൈക്കം: ഭാരതീയ ഋഷി പരമ്പരയിലെ സൂര്യ തേജസ്സായ ചട്ടമ്പിസ്വാമികളാണ് കേരള നവോത്ഥാന രംഗത്തിന് ഊര്‍ജ്ജം പകര്‍ന്നതെന്ന് എന്‍എസ്എസ് യൂണിയന് ചെയര്മാന് പി.ജി.എം. നായര്‍ കാരിക്കോട് പറഞ്ഞു.വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ…
ട്രോൾ കാട്ടാക്കട മീഡിയയുടെ നേതൃത്വത്തിൽ കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
കാട്ടാക്കട: നാടിന്റെ സ്നേഹാദരങ്ങളിൽ നിറഞ്ഞ സന്തോഷനിമിഷങ്ങൾക്കാണ് കാട്ടാക്കട ഇന്ന് സാക്ഷിയായത്. കാട്ടാക്കടയിലെ ജനഹൃദയങ്ങളിൽ ഇടം നേടിയ ട്രോൾ കാട്ടാക്കട മീഡിയയുടെ നേതൃത്വത്തിൽ, കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ…
ചവറയില്‍ നാലര വയസുകാരന് വെള്ളക്കെട്ടില്‍ വീണു മരിച്ചു
കൊല്ലം: ചവറയില്‍ നാലര വയസുകാരന് വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് – ഫിന്‍ല ദിലീപ് ദമ്പതികളുടെ…
