പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ‘ആശിർവാദ് കാ ദിയ’ എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത് മുഖ്യമന്ത്രിയായും ഇന്ത്യൻ പ്രധാനമന്ത്രിയായും കഴിഞ്ഞ 25 വർഷമായി പൊതുപദവി അലങ്കരിക്കുന്ന അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 17-ന് വീടുകളിലും കടകളിലും പൊതുസ്ഥലങ്ങളിലും ദീപം തെളിയിക്കാനും, ഒപ്പം വിവിധ ജനസമ്പർക്ക പരിപാടികൾ, സമ്മേളനങ്ങൾ, ബൈക്ക് റാലികൾ എന്നിവ സംഘടിപ്പിക്കാനുമാണ് പാർട്ടി പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *