സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കിന്റെ ശാഖകളിൽ CCTV, ബർഗ്ലർ അലാറം എന്നിവ സ്ഥാപിക്കണമെന്ന ആർബിഐ, നബാർഡ്, ബഹു. സഹകരണ സംഘം രജിസ്ട്രാർ തുടങ്ങിയ നിയന്ത്രണാധികാരികളുടെയും ഡയറക്ടർ ജനറൽ ഓഫ് പോലീസിന്റെയും കർശന നിർദ്ദേശമുള്ളതിനാൽ ബാങ്കിൽ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത ശാഖകളിൽ മേൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് ബാങ്കിന്റെ Technical committee പഠനം നടത്തുകയും അതു പ്രകാരം CCTV, ബർഗ്ലർ അലാറം സ്ഥാപിക്കുന്നതിന് എല്ലാ നടപടി ക്രമങ്ങളും പാലിച്ച് സുതാര്യമായി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇ-ടെണ്ടർ പോർട്ടൽ വഴി ക്വട്ടേഷൻ സ്വീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
ഇതു പ്രകാരമുള്ള ആദ്യത്തെ ടെണ്ടറിൽ ഒരു സ്ഥാപനം മാത്രമാണ് പങ്കെടുത്തിരുന്നത്. തുടർന്ന് നടത്തിയ റീ-ടെണ്ടറിൽ ഒന്നിലധികം സ്ഥാപനങ്ങൾ പങ്കെടുക്കുകയും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനങ്ങളുമായി Negotiate ചെയ്ത് ടെണ്ടർ സ്വീകരിക്കുകയുമാണ് ബാങ്ക് ചെയ്തത്. ബാങ്കിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കുന്ന രീതിയിൽ ആദ്യ ടെണ്ടറിനേക്കാൾ കുറഞ്ഞ നിരക്കാണ് ഇപ്പോൾ വന്നിട്ടുള്ളത്.
തികച്ചും നിയമാനുസൃതമായി നിലവിലെ ചട്ടങ്ങൾക്കും, വ്യവസ്ഥകൾക്കും വിധേയമായി ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനങ്ങളുമായി, ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിക്ക് വിധേയമായി CCTV, ബർഗ്ലർ അലാറം സ്ഥാപിക്കാനാണ് ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്.
നിയമവിധേയവും, സുതാര്യവുമായ പ്രക്രിയയിലൂടെ ബാങ്കിന് അത്യന്താപേക്ഷിതമായി ഒരുക്കേണ്ട സുരക്ഷാസംവിധാനം ബാങ്കിന് ഗുണകരമായ രീതിയിൽ ക്രമീകരിക്കുന്ന പ്രവർത്തിയാണ് ബാങ്ക് ചെയ്തത്. വിജിലൻസ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്.
