കൊല്ലം : പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം കൊല്ലത്ത് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി വി ഇ അബ്ദുൽ ഗഫൂർ. വകുപ്പ് മന്ത്രി എത്താൻ വൈകിയത് എന്തെന്ന് ചോദ്യത്തിന് വ്യക്തമായി മറുപടി പറയാതെ തെരച്ചിലിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് മന്ത്രിയുടെ വാദം. ഇപ്പോഴും തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. കോസ്റ്റൽ പോലീസും കോസ്റ്റ് ഗാർഡും നേവിയും തെരച്ചിൽ നടത്തുന്നു. കുടുംബം അതിൽ തൃപ്തരെന്ന് പറഞ്ഞിരുന്നു എന്നും മന്ത്രി പറയുന്നു. എന്നാൽ കുടുംബം ആവശ്യപ്പെട്ടത് ഗോൾഡൻ മണിക്കൂറിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ ഇനിയെങ്കിലും ഒരുക്കണം എന്നതാണെന്നും രണ്ടാഴ്ചക്കുള്ളിൽ അതിനായി എസ് ഒ പി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Related Posts
വയോധികയെ പോലീസ് മർദ്ദിച്ചതായി പരാതി
സ്വന്തം ലേഖകൻ ഗുരുവായൂർ: ക്രിമിനൽ കേസ് പ്രതിയായ പേരക്കുട്ടിയെ അന്വേഷിച്ചെത്തിയ പോലീസ് സംഘം വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ മർദ്ദിച്ചതായി പരാതി. താമരയൂർ സ്വദേശിനി ജമീല (65)…
കർണാടകയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കൊള്ള
കർണാടക: വിജയപുരയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കൊള്ള. 50 കോടി രൂപയുടെ സ്വർണവും എട്ട് കോടി രൂപയുമാണ് ബാങ്കിൽ നിന്ന് കൊള്ളയടിച്ചത്. സൈനിക…
കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിപ്രോസിക്യൂഷന് അനുമതി സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ച്.
കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതി സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. പ്രതികളുടെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. കശുവണ്ടി അഴിമതിയിലെ…
